പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അനുപമ പി റ്റി

പ്രസിഡൻ്റ്

ആർ രജനി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി എ സുരേഷ് കുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിഷ അരുൺ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വതി എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബോബി ഫ്രാൻസിസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലും ശാസ്താംകോട്ട ബ്ലോക്കിലും ഉൾപ്പെടുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ് കുന്നത്തൂർ. കൊട്ടാരക്കരയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കുന്നുകളും ഇടവഴികളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ്.പഞ്ചായത്തിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:ജില്ല: കൊല്ലംതാലൂക്ക്: കുന്നത്തൂർബ്ലോക്ക്: ശാസ്താംകോട്ട

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ (ഇംഗ്ലീഷ്:Kunnathoor Gramapanchayat). കൊട്ടാരക്കരയിൽനിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്. രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.

കൂടുതൽ വായിക്കുക